< Back
India
ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്ന് വീണ് അപകടം; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
India

ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്ന് വീണ് അപകടം; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Web Desk
|
7 Feb 2026 9:57 PM IST

രക്ഷാപ്രവർത്തനത്തിനിടെയാണ് ഇൻസ്‌പെക്ടർ ജഗദീഷ് പ്രസാദിന് ജീവൻ നഷ്ടമായത്

ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. സൂരജ്കുണ്ഡ് ഇന്റർനാഷണൽ ക്രാഫ്റ്റ്‌സ് മേളക്കിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.

രക്ഷാപ്രവർത്തനത്തിനിടെയാണ് ഇൻസ്‌പെക്ടർ ജഗദീഷ് പ്രസാദിന് ജീവൻ നഷ്ടമായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts