< Back
India
രാംപൂരിൽ മുസ്‌ലിം വോട്ടർമാരെ പൊലീസ് തടഞ്ഞെന്ന് പരാതി
India

രാംപൂരിൽ മുസ്‌ലിം വോട്ടർമാരെ പൊലീസ് തടഞ്ഞെന്ന് പരാതി

Web Desk
|
5 Dec 2022 6:36 PM IST

രാംപൂരിൽ ചില പോളിങ് ബൂത്തുകൾ ബി.ജെ.പി പ്രവർത്തകർ തകർത്തതായി എസ്.പി ആരോപിച്ചിരുന്നു.

ലഖ്‌നോ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാംപൂരിൽ മുസ്‌ലിം വോട്ടർമാരെ തടഞ്ഞെന്ന് പരാതി. ഇതിന്റെ വീഡിയോ സമാജ്‌വാദി പാർട്ടി പുറത്തുവിട്ടു. രാംപൂർ, ഖടൗലി നിയമസഭാ മണ്ഡലങ്ങളിലും മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മെയിൻപുരി പാർലമെന്റ് മണ്ഡലത്തിലുമാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


രാംപൂരിൽ ചില പോളിങ് ബൂത്തുകൾ ബി.ജെ.പി പ്രവർത്തകർ തകർത്തതായി എസ്.പി ആരോപിച്ചിരുന്നു. തകർക്കപ്പെട്ട മേശയുടെയും കസേരകളുടെയും ദൃശ്യങ്ങളടങ്ങുന്ന വീഡിയോ എസ്.പി ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരുന്നു.


Related Tags :
Similar Posts