< Back
India
ധർമസ്ഥലയിലെ പരിശോധന; അസ്ഥികൾ കണ്ടെത്തിയെന്ന് പൊലീസ്‌
India

ധർമസ്ഥലയിലെ പരിശോധന; അസ്ഥികൾ കണ്ടെത്തിയെന്ന് പൊലീസ്‌

Web Desk
|
31 July 2025 1:31 PM IST

അസ്ഥികൂടത്തിൻ്റെ ഒരു ഭാഗമാണ് കണ്ടെത്തിയത്

മംഗളൂരു: ധർമ്മസ്ഥലയിലെ പരിശോധനയിൽ നിർണായക കണ്ടെത്തൽ.അസ്ഥികൂടത്തിൻ്റെ ഒരു ഭാഗമാണ് കണ്ടെത്തിയത്. ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ 15 സ്ഥലങ്ങളിൽ ആദ്യത്തെ മൂന്നിടങ്ങളിൽ കഴിഞ്ഞദിവസം നടത്തിയ കുഴിയെടുക്കലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നില്ല. വെളിപ്പെടുത്തൽ പ്രകാരം മൂന്നിടങ്ങളിൽ നിന്നായി ആറ് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കേണ്ടതായിരുന്നു.

കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന മൂന്നാമത്തെ ദിവസത്തേക്ക് കടത്തിരിക്കുകയാണ്.ആറാമത്തെ പോയിന്‍റില്‍ നിന്നാണ് അസ്ഥിക്കൂടത്തിന്‍റെ ഒരു ഭാഗം കണ്ടെത്തിയത്.എന്നാല്‍ ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ ഇത് മനുഷ്യന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.എസ്‌ഐടി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മൂന്നാം ദിവസത്തെ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഒരിടത്ത് രണ്ട് എന്ന നിലയിൽ ഒന്നു മുതൽ മൂന്നു വരെ സ്പോട്ടുകളിൽ ആറ് മൃതദേഹങ്ങൾ, നാലിലും അഞ്ചിലുമായി ആറ് മൃതദേഹങ്ങൾ, എട്ട് ഒമ്പതിൽ ഏഴ് വരെ മൃതദേഹങ്ങൾ, 10ൽ മൂന്ന്, 11ൽ ഒമ്പത്, 12ൽ അഞ്ച് വരെ, 13ൽ എണ്ണമറ്റവ എന്നിങ്ങിനെയാണ് പരാതിക്കാരൻ എസ്ഐടിക്ക് നൽകിയ കണക്കുകൾ. സ്പോട്ട് പതിമൂന്ന് കഴിഞ്ഞാൽ നിബിഡ വനമാണ്. ആ മേഖലയിലാണ് നൂറിലേറെ മൃതദേങ്ങൾ മറവുചെയ്തു എന്ന് പരാതിക്കാരൻ പറയുന്നത്.


Similar Posts