< Back
India
lalith jha
India

പാർലമെന്റ് അതിക്രമത്തിന്റെ സൂത്രധാരൻ ലളിത് ഝാ തന്നെയെന്ന് പൊലീസ്

Web Desk
|
15 Dec 2023 6:57 PM IST

ലളിത് ഝായുടെ സഹായികളായ മഹേഷ്, കൈലാശ് എന്നിവരെയും ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

ഡൽഹി: പാർലമെന്റ് അതിക്രമത്തിന്റെ സൂത്രധാരൻ ലളിത് ഝായെന്ന് പൊലീസ് കോടതിയിൽ. ലളിത് ത്സായെ ഡൽഹി പട്യാലഹൗസ് കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ആക്രമണം നടത്തിയ നാല് പ്രതികളുടെയും മൊബൈൽഫോൺ രാജസ്ഥാനിൽവച്ച് നശിപ്പിച്ചതായി ലളിത് ത്സാ പോലീസിന് മൊഴി നൽകി. അതിനിടെ, പ്രതിയായ സാഗർ ശർമ്മയുടെ ഡയറിക്കുറിപ്പുകൾ പുറത്ത് വന്നു.

പാര്‍ലമെന്‍റ് അതിക്രമത്തിന്റെ മുഖ്യ ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝാ എന്നാണ് പോലീസ് കണ്ടെത്തൽ. ഡൽഹി പട്യാലഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴു ദിവസത്തെ പോലീസ് കസ്റ്റടിയിൽ വിട്ടു. ലളിത് ഝായുടെ സഹായികളായ മഹേഷ്, കൈലാശ് എന്നിവരെയും ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

മഹേഷ് പുകയാക്രമണത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ വീട്ടുകാർ എതിർത്തതുകൊണ്ട് മാത്രം നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പിന്നാലെ രാജസ്ഥാനിലേക്ക് കടന്നുകളഞ്ഞ ലളിത് ഝാ അവിടെ വച്ച് നാലു പ്രതികളുടെയും മൊബൈൽ ഫോണുകൾ കത്തിച്ചു കളഞ്ഞതായി പോലീസിന് മൊഴി നൽകി. അതേസമയം, പ്രതികൾ എങ്ങനെയാണ് പാർലമെന്റിനുള്ളിലേക്കു പുകകുറ്റികളുമായി കടന്നെന്ന് മനസിലാക്കാൻ പുക ആക്രമണം

പുനഃസൃഷ്ടിക്കാനാണ് ഡൽഹി പോലീസിന്റെ തീരുമാനം. അതിനിടെ പ്രതി സാഗർ ശർമ ഏതാനും വർഷങ്ങൾക്കു മുൻപുള്ള ഡയറിക്കുറിപ്പുകൾ പുറത്തുവന്നു.എന്റെ മനസ്സിൽ തീ ആളിക്കത്തുന്നു. കടമ നിറവേറ്റാൻ സമയമായി എന്നും ഡയറിയിൽ സാഗർ കുറിച്ചിരുന്നു.

Similar Posts