< Back
India
ബി.ജെ.പി പണമിടപാട് അന്വേഷിക്കണം; സി.ബി.ഐ ആസ്ഥാനത്ത് എത്തിയ ആംആദ്മി എംഎൽഎമാരെ പൊലീസ് തടഞ്ഞു
India

'ബി.ജെ.പി പണമിടപാട് അന്വേഷിക്കണം'; സി.ബി.ഐ ആസ്ഥാനത്ത് എത്തിയ ആംആദ്മി എംഎൽഎമാരെ പൊലീസ് തടഞ്ഞു

Web Desk
|
31 Aug 2022 6:13 PM IST

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി എഎപിയുടെ നാലു എംഎൽഎമാർക്കെതിരെ നടപടിക്കൊരുങ്ങി ഡൽഹി ലഫ്. ഗവർണർ

ഓപ്പറേഷൻ താമരക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സി.ബി.ഐ ആസ്ഥാനത്ത് എത്തിയ ആംആദ്മി പാർട്ടി എംഎൽഎമാരെ പൊലീസ് തടഞ്ഞു. ബി.ജെ.പിയുടെ പണമിടപാടുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് 10 എംഎൽഎമാർ സിബിഐ ആസ്ഥാനത്ത് എത്തിയത്.

അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി എഎപിയുടെ നാലു എംഎൽഎമാർക്കെതിരെ ഡൽഹി ലഫ്. ഗവർണർ നടപടിക്കൊരുങ്ങി. എം.എൽ.എമാരായ സൗരഭ് ഭരദ്വാജ്, അതിഷി, ദുർഗേഷ് പഥക്, ജാസ്മിൻ ഷാ എന്നിവർക്കെതിരെയാണ് നടപടിയുണ്ടാവുകഎംഎൽഎമാർ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നും ലഫ്. ഗവർണറുടെ ഓഫീസ് പറഞ്ഞു.

Similar Posts