< Back
India
റോഡരികിൽ നിന്ന യുവതികളെ ഇടിച്ചു തെറിപ്പിച്ച് പൊലീസ് വാഹനം; ഒരു സ്ത്രീ മരിച്ചു
India

റോഡരികിൽ നിന്ന യുവതികളെ ഇടിച്ചു തെറിപ്പിച്ച് പൊലീസ് വാഹനം; ഒരു സ്ത്രീ മരിച്ചു

Web Desk
|
18 Oct 2021 8:10 PM IST

രണ്ട് സ്ത്രീകളും റോഡിന് സമീപം നിൽക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ വാഹനം ഇരുവരെയും ഇടിപ്പിച്ചു തെറിപ്പിക്കുകയായിരുന്നു

അമിത വേഗതയിൽ എത്തിയ പൊലീസ് വാഹനം ഇടിച്ച് ഒരു സ്ത്രീ മരിച്ചു. മറ്റൊരു സത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ജലന്ധർ - ഫഗ് വാര ഹൈവേയ്ക്ക് സമീപം ധനോവാവിക്ക് സമീപത്തുവച്ചായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ മരിച്ച യുവതിയുടെ ബന്ധുക്കൾ റോഡ് ഉപരോധിക്കുകയും ചെയ്തു. രണ്ട് സ്ത്രീകളും റോഡിന് സമീപം നിൽക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ വാഹനം ഇരുവരെയും ഇടിപ്പിച്ചു തെറിപ്പിക്കുകയായിരുന്നു.

ഒരു സത്രീ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. ധനോവാലി സ്വദേശിയായ നവജ്യോത്കൗർ ആണ് മരിച്ചത്.

ഒരു കാർഷോറൂമിലെ ജീവനക്കാരിയാണ് നവജ്യോത് കൗർ. രാവിലെ സുഹൃത്തിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നവജ്യോത് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ കൗറിന്റെ ബന്ധുക്കൾ ഹൈവെ ഉപരോധിച്ചു. തുടർന്ന് വൻ ഗതാഗതകുരുക്ക് ഉണ്ടാവുകയും ചെയ്തു. അതേസമയം അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി ബൽവീന്ദർ ഇക്ബാൽ സിങ് പറഞ്ഞു

Related Tags :
Similar Posts