< Back
India

India
മണിപ്പൂരിൽ അഞ്ചിടത്ത് പോളിങ് നിർത്തിവെച്ചു
|19 April 2024 4:04 PM IST
പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടന്നതിനെ തുടർന്നാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്
മണിപ്പൂർ: അക്രമത്തെ തുടർന്ന് മണിപ്പൂരിലെ അഞ്ച് ബൂത്തുകളിൽ പോളിങ് നിർത്തിവെച്ചു. പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടന്നതിനെ തുടർന്നാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്.
കിഴക്കൻ ഇംഫാലിൽ രണ്ടിടത്തും വെസ്റ്റ് ഇംഫാലിൽ മൂന്നിടത്തുമാണ് വോട്ടിങ് നിർത്തിയത്. തീവ്രവാദ സംഘടനകൾ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു. അക്രമികൾ പോളിങ് മെഷീനുകൾ തകർത്തു.