< Back
India
പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ തള്ളി
India

പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ തള്ളി

Web Desk
|
19 Dec 2022 12:44 PM IST

മതിയായ വൈദ്യസഹായം ഉറപ്പ് വരുത്താമെന്ന് കോടതി വ്യക്തമാക്കി

ഡല്‍ഹി: പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. മതിയായ വൈദ്യസഹായം ഉറപ്പ് വരുത്താന്‍ കോടതി നിര്‍ദേശിച്ചു. ജാമ്യം നൽകുന്നതിനെ എതിർത്ത് എൻ.ഐ.എ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അബൂബക്കറിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

വാദം കേട്ട കോടതി അബൂബക്കറിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അബൂബക്കറിന്‍റെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എയിംസ് മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. പരിശോധന നടത്തുമ്പോള്‍ അബൂബക്കറിന്‍റെ മകന് കൂടെ നില്‍ക്കാമെന്നും കോടതി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും സെപ്തംബര്‍ 28നാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

Similar Posts