< Back
India

India
പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് എം.കെ അഷ്‌റഫ് ഡൽഹിയിൽ അറസ്റ്റിൽ
|13 April 2022 4:00 PM IST
എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റാണ് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം.കെ അഷ്‌റഫ് ഡൽഹിയിൽ അറസ്റ്റിൽ. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റാണ് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിക്ഷേപ പദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
എന്നാൽ എം കെ അഷ്‌റഫിന്റെ അറസ്റ്റിന് പിറകിൽ ആർഎസ്എസിന്റെ ഗൂഢാലോചനയാണെന്നും ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സിപി മുഹമ്മദ് ബഷീർ ആരോപിച്ചു. സത്യസന്ധമായ അന്വേഷണം പോപ്പുലർ ഫ്രണ്ട് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Popular Front state leader MK Ashraf arrested in Delhi