< Back
India

India
പവർ ടി.വിയുടെ സംപ്രേഷണം തടഞ്ഞ ഹൈക്കോടതി ഉത്തരവിന് എതിരായ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
|15 July 2024 7:27 AM IST
കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു
ന്യൂഡല്‍ഹി: കന്നഡ വാർത്താ ചാനലായ പവർ ടി.വിയുടെ സംപ്രേഷണം തടഞ്ഞ ഹൈക്കോടതി ഉത്തരവിന് എതിരായ ഹരജിയിൽ സുപ്രിംകോടതിയിൽ ഇന്ന് വാദം കേൾക്കും. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.
ചാനലിനെതിരായ കേസ് രാഷ്ട്രീയ പകപോക്കൽ എന്ന് സുപ്രിംകോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. ജെ.ഡി.എസ് നേതാവ് പ്രജ്വൽ രേവണ്ണക്ക് എതിരായ ലൈംഗികാതിക്രമക്കേസിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടി.വിയാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.