< Back
India
ബാധയൊഴിപ്പിക്കാൻ സ്​ത്രീകളെ മർദിച്ചവശയാക്കി പുഴയിൽ മുക്കി; ​30 പേർ അറസ്​റ്റിൽ
India

ബാധയൊഴിപ്പിക്കാൻ സ്​ത്രീകളെ മർദിച്ചവശയാക്കി പുഴയിൽ മുക്കി; ​30 പേർ അറസ്​റ്റിൽ

Web Desk
|
28 Jun 2021 9:37 PM IST

പൊലീസ്​ സംഭവസ്ഥലത്തെത്തി മന്ത്രമാദം നടത്തുന്നവരെ കൈയ്യോടെ പിടികൂടുകയായിരുന്നു

ഉത്തർപ്രദേശിലെ പ്രയാഗ്​ രാജിൽ ബാധയൊഴിപ്പിക്കാനെന്ന പേരിൽ സ്​ത്രീകളെ മർദിച്ചവശയാക്കി പുഴയിൽ മുക്കിയ സംഭവത്തിൽ ​30 പേർ അറസ്​റ്റിൽ. സംഘം നദിയുടെ തീരത്തുനിന്നാണ്​ ഇവരെ പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. പ്രദേശവാസികൾ അറിയിച്ചത് അനുസരിച്ച് പൊലീസ്​ സംഭവസ്ഥലത്തെത്തി മന്ത്രമാദം നടത്തുന്നവരെ കൈയ്യോടെ പിടികൂടുകയായിരുന്നു.

'ബാധയൊഴിപ്പിക്കാനെന്ന പേരിൽ സ്​ത്രീകളുടെ കൈകൾ കയറുകൊണ്ട്​ കെട്ടി മർദിച്ചവശയാക്കുക്കി വാദ്യോപകരണങ്ങൾ മുഴക്കി പുഴയിൽ മുക്കുകയാണുണ്ടായത്. സിന്ദൂരവും ചെറുനാരങ്ങയും അടക്കമുള്ളവയും അവർ ഉപയോഗിച്ചിരുന്നു​'. പൊലീസ് പറഞ്ഞു.

പ്രതികൾക്കെതിരെ സി.ആർ.പി.സി 151/107/116 പ്രകാരം കേസ്​ ​എടുത്തിട്ടുണ്ട്​. ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും നടപടിയെടുക്കുമെന്നും പൊലീസ്​ ഓഫിസർ ദിനേശ്​ കുമാർ സിങ്​ പറഞ്ഞു.

Related Tags :
Similar Posts