< Back
India
പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം; പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് ബിഹാർ പൊലീസ്
India

പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം; പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് ബിഹാർ പൊലീസ്

Web Desk
|
6 Jan 2025 9:31 AM IST

പുലർച്ചെയാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്

പറ്റ്ന: ബിഹാർ പബ്ലിക് സർവിസ് കമ്മിഷൻ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തുകയായിരുന്ന ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പറ്റ്ന പൊലീസ്.

ഇന്ന് പുലർച്ചെയാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്. ആംബുലൻസിൽ എയിംസിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. പറ്റനയിലെ ഗാന്ധി മൈതാനത്തു നിന്നും നിർബന്ധിതമായി പ്രശാന്ത് കിഷോറിനെ പൊലീസ് നീക്കുകയായിരുന്നു.

അതേസമയം പ്രശാന്ത് കിഷോർ, ആശുപത്രിയില്‍ ചികിത്സ നിരസിച്ചതായും മരണം വരെ നിരാഹാരം തുടരുമെന്ന് പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അനുയായികളുടെ കടുത്ത എതിർപ്പും വന്ദേമാതരം വിളിയും വകവയ്ക്കാതെയാണു പൊലീസ് പ്രശാന്ത് കിഷോറിനെ നിരാഹാര വേദിയിൽനിന്നും കസ്റ്റഡിയിലെടുത്തത്. ഗാന്ധി മൈതാനത്തെ നിരാഹാര സമരം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ 150 അനുയായികൾക്കും എതിരെ ജില്ലാ ഭരണകൂടം എഫ്ഐആർ ഫയൽ ചെയ്തിരുന്നു.

ബിപിഎസ്‌സി നടത്തിയ സംയോജിത മത്സര പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് കിഷോർ കഴിഞ്ഞ വ്യാഴാഴ്ച മുതൽ മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ചത്.

Similar Posts