< Back
India

India
യുഗാന്ത്യം; മന്‍മോഹന്‍ സിങിന് വിട ചൊല്ലി രാജ്യം, നിഗം ബോധ്ഘട്ടില്‍ അന്ത്യവിശ്രമം
|28 Dec 2024 1:23 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു
ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം വിട നൽകി. പൂർണ സൈനിക ബഹുമതികളോടെ മൃതദേഹം ഡൽഹി നിഗംബോധ്ഘട്ടിൽ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും ചടങ്ങളിൽ പങ്കെടുത്തു. എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം വിലാപയാത്രയായാണ് നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുവന്നത്.