< Back
India
AAP,Arvind Kejriwal,Presidents rule in Delhi,delhi minister raj kumar anand,Delhi Minister Raaj Kumar,ഡല്‍ഹി ഭരണം,എ.എ.പി,രാഷ്ട്രപതി ഭരണം,അരവിന്ദ് കെജ്‍രിവാള്‍
India

തൊഴിൽമന്ത്രിയുടെ രാജി: ഡൽഹി ഭരണപ്രതിസന്ധിയിലേക്ക്; രാഷ്ട്രപതി ഭരണത്തിന് സാധ്യത

Web Desk
|
11 April 2024 6:37 AM IST

കൂടുതൽ നേതാക്കൾ രാജിവെയ്ക്കുമോ എന്ന ആശങ്കയിലാണ് ആം ആദ്മി പാർട്ടി

ന്യൂഡല്‍ഹി: തൊഴില്‍ മന്ത്രി രാജ് കുമാർ ആനന്ദിൻ്റെ രാജിയോടെ ഡൽഹി ഭരണ പ്രതിസന്ധിയിലേക്ക്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും എന്നുള്ള അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. രാജ് കുമാർ ആനന്ദിൻ്റെ രാജിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ രാജിവെയ്ക്കുമോ എന്ന ആശങ്കയിലാണ് ആം ആദ്മി പാർട്ടി.

രാജ്കുമാർ ആനന്ദിൻ്റെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നുമുള്ള രാജി ആംആദ്മി പാർട്ടിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമൂഹിക ക്ഷേമം, തൊഴില്‍ തുടങ്ങി ഏഴു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുടെ രാജി സര്‍ക്കാറിനെ ഭരണപരമായി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജിവെക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്യുന്ന മന്ത്രിമാരുടെ വകുപ്പുകളുടെ ചുമതല സ്വാഭാവികമായും മുഖ്യമന്ത്രിയിലേക്കെത്തും. എന്നാൽ അരവിന്ദ് കെജ്‌രിവാള്‍ ജയിലിലായതിനാല്‍ പുതിയ സാഹചര്യം സര്‍ക്കാരിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടും.

ഈ സാഹചര്യ മുൻനിർത്തി ഡൽഹിയിൽ രാഷ്ട്രപതി ഭരണം എന്ന ആവശ്യം ശക്തമാക്കാൻ ആണ് ബി.ജെ.പി തീരുമാനം അതിനാല്‍ ഇനി ലെഫ്. ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയെന്ന് ഗവർണർ റിപ്പോര്‍ട്ട് നൽകിയാൽ ഡൽഹിയിൽ കേന്ദ്രം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും. അതേസമയം, പാർട്ടിയെ തകർക്കാനുള്ള ബി.ജെ.പി നീക്കത്തിൻ്റെ ഭാഗമാണ് രാജ്കുമാർ ആനന്ദിൻ്റെ രാജിയെന്നും അധികം വൈകാതെ രാജ്കുമാർ ആനന്ദ് ബി.ജെ.പിയിൽ ചേരുമെന്നും ആം ആദ്മി പാർട്ടി നേതാക്കൾ പറയുന്നു.

Similar Posts