< Back
India
വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു
India

വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു

Web Desk
|
1 July 2022 9:03 AM IST

ഡൽഹിയിൽ 198 രൂപയാണ് കുറഞ്ഞത്

ഡല്‍ഹി: രാജ്യത്തെ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനാണ് വില കുറഞ്ഞത്. കേരളത്തിൽ 188 രൂപ കുറഞ്ഞ് 2035 രൂപയായി.ഡൽഹിയിൽ 198 രൂപയാണ് കുറഞ്ഞത്. ഇന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

തലസ്ഥാനത്ത് വാണിജ്യ പാചക വാതകത്തിന് ഇനി 2021 രൂപയാകും. നേരത്തെ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 2219 രൂപയായിരുന്നു വില. ജൂൺ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില 135 രൂപ കുറച്ചിരുന്നു.

Similar Posts