< Back
India
മൂന്നാം മോദി സർക്കാര്‍ അധികാരത്തില്‍; രണ്ടാമന്‍ രാജ്‍നാഥ് സിങ്
India

മൂന്നാം മോദി സർക്കാര്‍ അധികാരത്തില്‍; രണ്ടാമന്‍ രാജ്‍നാഥ് സിങ്

Web Desk
|
9 Jun 2024 7:32 PM IST

72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റു. പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി പദത്തില്‍ മൂന്നാംതവണയാണ് മോദിയെത്തുന്നത്. ദൈവനാമത്തിലാണ് മോദിയുടെ സത്യപ്രതിജ്ഞ ചെയ്തത്. മോദിക്ക് ശേഷം രണ്ടാമനായി രാജ്‌നാഥ് സിങ്ങാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത്ഷായാണ് സത്യപ്രതിജ്ഞ ചെയ്തത്.

72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.അതില്‍ 30 ക്യാബിനറ്റ് മന്ത്രിമാരും,5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും, 36 സഹമന്ത്രിമാരും ഉള്‍പ്പെടും.അമിത് ഷാ, രാജ്നാഥ് സിങ്, ശിവ്‍രാജ് സിങ് ചൗഹാൻ തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ജെ.ഡി.യുവിലെയും ടി.ഡി.പിയിലേയും രണ്ട് പേർ വീതം മന്ത്രിമാരായി അധികാരമേൽക്കും. സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രിമാരാകുന്നത്. ഘടകകക്ഷികളിൽ നിന്ന് ആദ്യം സത്യ പ്രതിജ്ഞ ചെയ്ത് എച്ച്.ഡി കുമാരസ്വാമിയാണ്. ജെഡി(യു )വിൽ നിന്ന് ലലൻ സിംഗും സത്യപ്രതിജ്ഞ ചെയ്തു.




Similar Posts