< Back
India
India
പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ സംസാരിക്കും; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
|5 Feb 2026 6:32 AM IST
രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതാണ് പ്രതിഷേധം കനക്കാൻ കാരണമായത്
ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭയിൽ ഇന്നലെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകാൻ സാധിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ സംസാരിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് മോദി സംസാരിക്കുക.
അതെസമയം, രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതാണ് പ്രതിഷേധം കനക്കാൻ കാരണമായത്. മുൻ കരസേന മേധാവി ജനറൽ എം.എം നരവാനെയുടെ ആത്മകഥയുമായി ബന്ധപ്പെട്ടാണ് സഭ പ്രക്ഷുബ്ധമാകുന്നത്. എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലിയുള്ള തർക്കങ്ങളും സഭാനടപടികളെ ബാധിക്കുന്നു. തുടർച്ചയായ ബഹളത്തെത്തുടർന്ന് സ്പീക്കർ സഭ നിർത്തിവെക്കുന്നതും പതിവാണ്.