< Back
India
പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാര്‍; പ്രധാനമന്ത്രി മോദി
India

'പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാര്‍'; പ്രധാനമന്ത്രി മോദി

Web Desk
|
9 Jan 2023 11:29 PM IST

17 ആമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി മോദി

ഡല്‍ഹി: പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആഗോള ശക്തി വർധിക്കുന്നത് പ്രവാസികളിലൂടെയാണ്. ഇന്ത്യയുടെ കഴിവുള്ള യുവാക്കളാണ് രാജ്യത്തിന്‍റെ ശക്‌തി. ഓരോ പ്രവാസി ഭാരതീയനും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് അറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 17 ആമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയരായ പങ്കാളികൾ' എന്ന പ്രമേയത്തിൽ ആണ് കൺവെൻഷൻ നടക്കുന്നത്. വ്യത്യസ്ത വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന അഞ്ച് പ്ലീനറി സെഷനുകൾക്ക് കേന്ദ്ര മന്ത്രിമാരാണ് നേതൃത്വം നൽകുന്നത്. 70 രാജ്യങ്ങളിൽ നിന്നുമായി 3,500 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അധ്യക്ഷത വഹിക്കും.

Similar Posts