< Back
India
പ്രധാനമന്ത്രി ബിഹാറിലേക്ക്; രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം
India

പ്രധാനമന്ത്രി ബിഹാറിലേക്ക്; രാഹുല്‍ ഗാന്ധിയുടെ 'വോട്ടര്‍ അധികാര്‍ യാത്ര' തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം

Web Desk
|
20 Aug 2025 4:25 PM IST

13,000 കോടിയുടെ വികസന പദ്ധതികള്‍ ബിഹാറില്‍ മോദി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാള്‍ ബിഹാറിലെത്തും. 13,000 കോടിയുടെ വികസന പദ്ധതികള്‍ ബിഹാറില്‍ മോദി ഉദ്ഘാടനം ചെയ്യും. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ബിഹാര്‍ സന്ദര്‍ശനം.

വെള്ളിയാഴ്ച രാവിലെയായിരിക്കും പ്രധാനമന്ത്രി ബിഹാറിലെത്തുക. പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ബംഗാളിലേക്ക് പോകും. ബംഗാളിലും വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് സന്ദര്‍ശനം.

പ്രധാനമന്ത്രിക്കെതിരെയും ബിജെപിക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് രാഹുലിന്റെ വോട്ടര്‍ അധികാര്‍ യാത്ര മുന്നോട്ട് പോകുമ്പോഴാണ് പ്രധാനമന്ത്രി വലിയ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ബിഹാറിലെത്തുന്നത്.

Similar Posts