< Back
India
ജർമനി, ഡെൻമാർക്ക്, ഫ്രാൻസ്; പ്രധാനമന്ത്രിയുടെ 2022 ലെ ആദ്യ സന്ദർശനം മേയ് രണ്ടുമുതൽ നാലുവരെ
India

ജർമനി, ഡെൻമാർക്ക്, ഫ്രാൻസ്; പ്രധാനമന്ത്രിയുടെ 2022 ലെ ആദ്യ സന്ദർശനം മേയ് രണ്ടുമുതൽ നാലുവരെ

Web Desk
|
27 April 2022 10:57 PM IST

ജർമൻ ചാൻസ്‌ലർ ഒലാഫ് സ്‌കോൾസ്, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2022 ലെ ആദ്യ സന്ദർശനം മേയ് രണ്ടുമുതൽ നാലുവരെയായി ജർമനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നിവിടങ്ങളിൽ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജർമൻ ചാൻസ്‌ലർ ഒലാഫ് സ്‌കോൾസ്, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തും. ജർമനിയിലെ സന്ദർശനം ഇരുരാജ്യങ്ങൾക്കിടയിലെ സാമ്പത്തിക കാര്യങ്ങളിൽ പ്രധാന ബന്ധങ്ങൾക്ക് വഴിയൊരുക്കും.


ജർമനിയിൽ നടക്കുന്ന ഇന്ത്യാ- ജർമനി ഇൻറർ ഗവൺമെൻറൽ കൺസൾട്ടേഷൻ (IGC) ആറാം എഡിഷന് പ്രധാനമന്ത്രി മോദിയും സ്‌കോളാസും അധ്യക്ഷത വഹിക്കും. ഈ പരിപാടിക്ക് ശേഷം ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡ്രറിക്‌സണിന്റെ ക്ഷണപ്രകാരം കോപ്പൻഹേഗനിലേക്ക് പോകും. അവിടുത്തെ ബിസിനസ് തലവന്മാരുമായും ഇന്ത്യൻ കമ്യൂണിറ്റിയുമായും സംവദിക്കും.


ഡെന്മാർക്കിലെ രണ്ടാം ഇന്ത്യാ നോർഡിയാക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പിന്നീട് രാജ്യത്തേക്ക് മടങ്ങവേ മേയ് നാലിന് പാരീസിലെത്തി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികത്തിലാണ് സന്ദർശനം നടക്കുന്നത്.

Prime Minister's first visit in 2022 will take place from May 2 to 4 to Germany, Denmark, France

Similar Posts