< Back
India

India
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് മാറ്റുന്നു; ഇനി ‘സേവ തീർഥ് ’
|2 Dec 2025 7:00 PM IST
സേവന മനോഭാവവും രാജ്യ താൽപര്യവും പരിഗണിച്ചാണ് പേരുമാറ്റം എന്നാണ് വിശദീകരണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് മാറ്റുന്നു. ‘സേവ തീർഥ് ’ എന്ന് പേരുമാറ്റാനാണ് നിർദേശം.
സേവന മനോഭാവവും രാജ്യ താൽപര്യവും പരിഗണിച്ചാണ് പേരുമാറ്റം എന്നാണ് വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും നിർദ്ദേശമുണ്ട്.
രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവൻ എന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നത്.
Watch Video Report