< Back
India
ആർഎസ്എസ് എന്തുകൊണ്ടാണ് നിയമപരമായി രജിസ്റ്റർ ചെയ്യാത്തത്?; ചോദ്യങ്ങളുമായി പ്രിയങ്ക് ഖാർഗെ
India

'ആർഎസ്എസ് എന്തുകൊണ്ടാണ് നിയമപരമായി രജിസ്റ്റർ ചെയ്യാത്തത്?'; ചോദ്യങ്ങളുമായി പ്രിയങ്ക് ഖാർഗെ

Web Desk
|
2 Nov 2025 7:33 PM IST

രജിസ്റ്റർ ചെയ്യാത്ത സംഘടനയുടെ തലവന് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തുല്യമായ സുരക്ഷ നൽകുന്നത് എന്തുകൊണ്ടാണെന്നും പ്രിയങ്ക് ഖാർ​ഗെ ചോദിച്ചു

ബംഗളൂരു: ആർഎസ്എസിനെ കുറിച്ച് ചോദ്യങ്ങളുമായി കർണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. നിസ്വാർഥമായി രാജ്യസേവനം ചെയ്യുന്ന സംഘടനയാണ് ആർഎസ്എസ് എങ്കിൽ എന്തുകൊണ്ടാണ് അവർ നിയപരമായ രജിസ്റ്റർ ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അവർ തന്നെ ഔദ്യോഗികമായി പ്രസ്താവിച്ചിട്ടുണ്ട്. അവരുടെ സംഭാവനകൾ എവിടെ നിന്നാണ് വരുന്നത്? ആരാണ് കൊടുക്കുന്നത്? എന്നും ഖാർഗെ ചോദിച്ചു.

രജിസ്റ്റർ ചെയ്യാത്ത സംഘടനയുടെ തലവന് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തുല്യമായ സുരക്ഷ നൽകുന്നത് എന്തുകൊണ്ടാണ്? നികുതിദായകരുടെ പണം ആർഎസ്എസ് മേധാവിക്കായി ചെലവഴിക്കുന്നത് എന്തിനാണ്? രജിസ്റ്റർ ചെയ്യാതെ നികുതികളിൽ നിന്ന് ഒഴിഞ്ഞുമാറുന്നവർ എങ്ങനെയാണ് ദേശഭക്തരാകുന്നത് എന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു.

പൊതുസ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് പ്രിയങ്ക് ഖാർഗെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് വിദ്വേഷപ്രചാരണമാണ് നടത്തുന്നത്. അത് പുതുതലമുറയെ വഴി തെറ്റിക്കും. അത് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടിരുന്നു.

Similar Posts