< Back
India
ബഡേ മിയാൻ, ഛോട്ടാ മിയാൻ; മോദിയും കെജ്‌രിവാളും ഉയർന്നുവന്നത് ആർ.എസ്.എസിൽ നിന്ന്- പ്രിയങ്കാ ഗാന്ധി
India

''ബഡേ മിയാൻ, ഛോട്ടാ മിയാൻ; മോദിയും കെജ്‌രിവാളും ഉയർന്നുവന്നത് ആർ.എസ്.എസിൽ നിന്ന്''- പ്രിയങ്കാ ഗാന്ധി

Web Desk
|
17 Feb 2022 4:49 PM IST

''കെജ്‌രിവാളിന്റെ ഡൽഹി മോഡലിൽ ആളുകൾ എങ്ങനെയാണ് റോഡിൽ കിടന്ന് മരിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേ?''

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആർ.എസ്.എസിൽ നിന്ന് ഉയർന്നു വന്നവരാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പഞ്ചാബിലെ പത്താൻകോട്ടിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രിയങ്ക മോദിയേയും കെജ്‌രിവാളിനേയും കടന്നാക്രമിച്ചത്.

''ഗുജറാത്ത് മോഡലിൽ എന്താണ് നിങ്ങൾ കാണുന്നത്...അവർ രാജ്യം രണ്ടുപേർക്ക് വിറ്റിരിക്കുകയാണ്''-പ്രിയങ്ക പറഞ്ഞു.

കെജ്‌രിവാളിന്റെ ഡൽഹി മോഡൽ അവകാശവാദത്തേയും അവർ വിമർശിച്ചു. ''ആളുകൾ എങ്ങനെയാണ് റോഡിൽ കിടന്നു മരിച്ചതെന്ന് നിങ്ങൾ കണ്ടിരുന്നില്ലേ?''-പ്രിയങ്ക ചോദിച്ചു.

പാവപ്പെട്ട കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് പഞ്ചാബ് മുഖ്യമന്ത്രി ഛന്നിയെന്നും അതുകൊണ്ട് തന്നെ സാധാരണക്കാരുടെ താൽപര്യത്തിന് അനുസരിച്ച് എങ്ങനെ പ്രവർത്തിക്കണമെന്ന് അദ്ദേഹത്തിന് അറിയാമെന്നും പ്രിയങ്ക പറഞ്ഞു.

''ദൈവത്തിന് മുന്നിലല്ലാതെ ആരുടെ മുന്നിലും തലകുനിക്കില്ല എന്നതാണ് പഞ്ചാബിയത്. നിങ്ങളുടെ മുന്നിൽ വന്ന് പഞ്ചാബിയതിനെക്കുറിച്ച് പറയുന്ന പാർട്ടികളിൽ ഒരു പാർട്ടി ഇപ്പോൾ തന്നെ അവരുടെ വ്യവസായി സുഹൃത്തുക്കൾക്ക് മുന്നിൽ തലകുനിച്ചവരാണ്''-പ്രിയങ്ക പറഞ്ഞു.


Similar Posts