< Back
India
ഗോവയിൽ ആദിവാസി സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്ത് പ്രിയങ്ക ഗാന്ധി; വീഡിയോ വൈറൽ
India

ഗോവയിൽ ആദിവാസി സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്ത് പ്രിയങ്ക ഗാന്ധി; വീഡിയോ വൈറൽ

Web Desk
|
11 Dec 2021 4:09 PM IST

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി ഗോവയിലെത്തിയത്

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി ഗോവയിലെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഗോവയിലെത്തിയ നിരവധി റാലികളിലും പരിപാടികളിലും പങ്കെടുത്തു. പരിപാടിയിൽ മോർപിർല ഗോത്രവർഗക്കാരായ സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മോർപിർല ഗ്രാമത്തിലെത്തിയ പ്രിയങ്കയെ പാട്ടും നൃത്തവുമായാണ് നാട്ടുകാർ സ്വീകരിച്ചത്. തലയിൽ കുടങ്ങളേറ്റി സ്ത്രീകൾ നൃത്തം ചെയ്യുന്നത് ആസ്വദിച്ച പ്രിയങ്ക ഇവർക്കൊപ്പം ചേരുകയായിരുന്നു.45 സെക്കന്റ് ദൈർഘ്യമുള്ള ൻ നാഷണൽ കോൺഗ്രസാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിനോടകം തന്നെ ഏകദേശം ഒന്നരലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടത്.


പ്രിയങ്കയും ഗോവയിലെ മോർപിർല വില്ലേജ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 'മോർപിർലയിലെ ശക്തരും ആത്മവിശ്വാസമുള്ളവരുമായ സ്ത്രീകൾക്കൊപ്പം. ഗോവയിലെ പരിസ്ഥിതി സംവാദത്തിലും പച്ചപ്പ് സംരക്ഷിക്കുന്നതിലും ഈ സ്ത്രീകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

രാഹുൽ ഗാന്ധിക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ പ്രിയങ്കയും സജീവമായത്. ഗോവ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തമാക്കുന്നത്. എന്നാൽ പ്രിയങ്കയുടെ ഗോവ സന്ദർശനത്തിന് പിന്നാലെ കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ കൂട്ടരാജിയും വാർത്തയായിരുന്നു.

Related Tags :
Similar Posts