< Back
India
Priyanka Gandhi
India

ഇനി പ്രിയങ്കാ ഗാന്ധി എംപി; ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്തു

Web Desk
|
28 Nov 2024 11:20 AM IST

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഒപ്പമാണ് പ്രിയങ്കയെത്തിയത്

ഡല്‍ഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുയർത്തി ആയിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. വയനാട് ജനതയ്ക്കായി പ്രിയങ്ക പാർലമെന്‍റില്‍ ശബ്ദമുയർത്തുമെന്ന് കെ.സി വേണുഗോപാൽ മീഡിയവണിനോട് പറഞ്ഞു.

കേരളീയ വേഷത്തിൽ നിറചിരിയോടെ ആയിരുന്നു പ്രിയങ്ക ഗാന്ധിയുടെ ലോക്സഭയിലേക്കുള്ള ആദ്യ വരവ് . കോൺഗ്രസിന്‍റെ സമര പാരമ്പര്യങ്ങളിൽ പ്രിയങ്ക ഗാന്ധിയുടെ പാർലമെന്‍ററി പ്രവേശം വലിയ ആഘോഷമാക്കി ആയിരുന്നു പ്രവർത്തകർ പ്രിയങ്കയെ സ്വീകരിച്ചത്. അമ്മ സോണിയ ഗാന്ധി, ഉൾപ്പെടെയുള്ള മറ്റു കുടുംബാംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷിയായി.



Similar Posts