
ആലു പൊറോട്ട, ജാഗ്‍രി- കർഷകരോടൊപ്പം സ്‌നേഹം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി
|ഞാനിവിടെ വന്നത് അവരുടെ സങ്കടങ്ങൾ കേൾക്കാനും കോൺഗ്രസിനെ കുറിച്ചും ഞങ്ങളുടെ നയങ്ങളെ കുറിച്ചും അവരെ അറിയിക്കാനാണ്''
യുപി തെരഞ്ഞെടുപ്പിന് മുമ്പായി കർഷക സ്ത്രീകളുമായി സംവദിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യുപിയിലെ ബരാബങ്കി പ്രദേശത്തെ കർഷക സ്ത്രീകളുമായി പ്രിയങ്ക ഭക്ഷണം പങ്കുവെക്കുന്നതും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
' ഞാനിവിടെ വന്നത് അവരുടെ സങ്കടങ്ങൾ കേൾക്കാനും കോൺഗ്രസിനെ കുറിച്ചും ഞങ്ങളുടെ നയങ്ങളെ കുറിച്ചും അവരെ അറിയിക്കാനാണ്'' -കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രിയങ്ക പ്രതികരിച്ചു.
കർഷക സ്ത്രീകൾക്കൊപ്പം ആലു പൊറോട്ട, ജാഗ് രി തുടങ്ങിയ വിഭവങ്ങൽ പ്രിയങ്ക കഴിച്ചു. '' ഇവരുടെ തൊഴിൽ സാഹചര്യങ്ങൾ എനിക്കറിയണം, അവരുടെ പെൺമക്കളെ അവർ എങ്ങനെ വളർത്തുന്നു എന്നും അവർക്ക് വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നുണ്ടോ എന്നും എനിക്കറിയണം''- പ്രിയങ്ക പറഞ്ഞു
.
അതേസമയം പ്രതിഗ്യ യാത്ര എന്ന് പേരിട്ട കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായുള്ള റാലി പ്രിയങ്ക ഫ്‌ലാഗ് ഓഫ് ചെയ്യും. ആ റാലിയിൽ വച്ച് യുപിയിലെ ജനങ്ങൾക്ക് വേണ്ടി ആവിഷ്‌കരിച്ച ഏഴ് നയങ്ങൾ പ്രിയങ്ക വിശദീകരിക്കും.
നിലവിൽ രണ്ട് നയങ്ങൾ പ്രിയങ്ക പ്രഖ്യാപിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റ് വനിതകൾക്ക് വേണ്ടി മാറ്റിവെക്കും, ഇന്റർമീഡിയറ്റ് പാസായി കോളജിൽ പോകുന്ന വിദ്യാർഥിനികൾക്ക് സ്മാർട്ട് ഫോണും ഇലക്ട്രിക് സ്‌കൂട്ടറും നൽകും- എന്നിവയാണവ.
മൂന്ന് റാലികളാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ നവംബർ ഒന്നു വരെ യുപിയുടെ വിവിധ ഭാഗങ്ങളിൽ നടക്കുക.