< Back
India
indigo airlines

ഇന്‍ഡിഗോ എയര്‍ലൈന്‍സ്

India

വിമാനത്തില്‍ വച്ച് വനിതാഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചു; പ്രൊഫസര്‍ അറസ്റ്റില്‍

Web Desk
|
28 July 2023 11:32 AM IST

ഡൽഹിയിൽ നിന്ന് പുലർച്ചെ 5.30ന് പറന്നുയർന്ന വിമാനത്തില്‍ വച്ചാണ് അടുത്തിരുന്ന 24കാരിയായ ഡോക്ടറെ പ്രൊഫസര്‍ ഉപദ്രവിച്ചത്

ഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഡൽഹി-മുംബൈ വിമാനത്തിൽ വച്ച് വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 47 കാരനായ പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു.പറ്റ്ന സ്വദേശിയായ രോഹിത് ശ്രീവാസ്തവിനെയാണ്(47) അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം.

ഡൽഹിയിൽ നിന്ന് പുലർച്ചെ 5.30ന് പറന്നുയർന്ന വിമാനത്തില്‍ വച്ചാണ് അടുത്തിരുന്ന 24കാരിയായ ഡോക്ടറെ പ്രൊഫസര്‍ ഉപദ്രവിച്ചത്. മുംബൈ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് പ്രതി തന്നെ അനുചിതമായി സ്പർശിച്ചതായി വനിതാ ഡോക്ടർ പരാതിയിൽ പറഞ്ഞു.രണ്ടു പേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ജീവനക്കാര്‍ ഇടപെട്ടുവെന്നും പൊലീസ് പറഞ്ഞു. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം പൊലീസ് പ്രതിയെ സഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊഫസറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Similar Posts