< Back
India
യോഗി ആദിത്യനാഥിന്‍റെ വസതിയിലേക്ക് മാര്‍ച്ച്; പ്രതിഷേധക്കാരെ തല്ലിച്ചതച്ച് പൊലീസ്
India

യോഗി ആദിത്യനാഥിന്‍റെ വസതിയിലേക്ക് മാര്‍ച്ച്; പ്രതിഷേധക്കാരെ തല്ലിച്ചതച്ച് പൊലീസ്

Web Desk
|
5 Dec 2021 11:33 AM IST

പൊലീസ് മെഴുകുതിരിയുമേന്തി പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നു

ഉത്തര്‍പ്രദേശില്‍ അധ്യാപക പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് അതിക്രമം. മെഴുകുതിരിയുമേന്തി മാര്‍ച്ച് നടത്തിയവരെയാണ് പൊലീസ് തല്ലിച്ചതച്ചത്.

69,000 അസിസ്റ്റന്‍റ് അധ്യാപകരെ നിയമിക്കാനുള്ള 2019ലെ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ പ്രകടനം. സെന്‍ട്രല്‍ ലഖ്നൗവിലെ ടൗണില്‍ നിന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്കായിരുന്നു മാര്‍ച്ച്.

പൊലീസ് പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നു. സമാജ്‌വാദി പാര്‍ട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തുവിട്ടത്. പൊലീസ് പ്രതിഷേധക്കാരെ പിന്തുടര്‍ന്ന് മര്‍ദിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.

"69000 അധ്യാപകരെ നിയമിച്ചതില്‍ പിന്നാക്ക-ദളിത് സംവരണം അട്ടിമറിച്ച മുഖ്യമന്ത്രി ഇപ്പോള്‍ അവരെ തല്ലിക്കൊല്ലുകയാണ്. സമാധാനപരമായി പ്രതിഷേധിച്ചവരെ ലാത്തി കൊണ്ട് നേരിട്ട നടപടി സങ്കടകരവും ലജ്ജാകരവുമാണ്"- എന്നാണ് സമാജ്‍വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തത്.

Similar Posts