
വഖഫ് ഭേദഗതി നിയമം: രാജ്യത്ത് പ്രതിഷേധം ശക്തം, സുപ്രീംകോടതിയിൽ കൂടുതൽ ഹർജികൾ
|വഖഫ് ഭേദഗതി നിയമത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി
ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തം. ഭേദഗതിക്കെതിരെ നാഷണൽ കോൺഗ്രസ് പാർട്ടിയും, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും സുപ്രീംകോടതിയെ സമീപിക്കും. ഇതിനോടകം 15-ലധികം ഹരജികളാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ എത്തിയത്. നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കൂടുതൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതേസമയം, വഖഫ് ഭേദഗതി നിയമത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി.
അതേസമയം, മുനമ്പം വഖഫ് കേസ് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ ഇന്നും വാദം തുടരും. മുനമ്പത്തെ ഭൂമി ഏറ്റെടുത്ത വഖഫ് ബോർഡിൻ്റെ ഉത്തരവാകും ഇന്ന് ട്രൈബ്യൂണൽ പരിശോധിക്കുക. പറവൂർ സബ്കോടതിയുടെ ഉത്തരവും ഹൈക്കോടതി ഉത്തരവുകളും പരിശോധിച്ച ട്രൈബ്യൂണൽ, ഈ കോടതി ഉത്തരവുകളൊന്നും മുനമ്പത്തെ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച പരിശോധന നടത്തിയില്ലെന്ന് വിലയിരുത്തിയിരുന്നു. ഭുമി വഖഫാണോ ദാനമാണോ എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വഖഫ് ട്രൈബ്യൂണൽ പരിശോധിക്കും.