< Back
India

India
പഞ്ചാബില്‍ സിദ്ദു പിന്നില്‍
|10 March 2022 8:55 AM IST
എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്
പഞ്ചാബില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവജ്യോത് സിദ്ദു പിന്നിലാണ്. അതേസമയം മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നി മുന്നിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. 40 സീറ്റുകളിലാണ് എഎപി മുന്നേറുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസി 21 സീറ്റുകളില്‍ മാത്രമാണ് ലീഡ്.
പഞ്ചാബിൽ ഫലം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് നവജ്യോത് സിങ് സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പഞ്ചാബിനു പുറമെ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഒറ്റയ്ക്കു ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണസഖ്യത്തിൽ തുടരുന്നു. മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായുണ്ടാക്കിയ സഖ്യത്തിന്റെ പ്രതീക്ഷയിലാണ് ബിജെപി.