< Back
India

India
പഞ്ചാബില്‍ മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പിന്നില്‍
|10 March 2022 9:23 AM IST
അതേസമയം മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നി മുന്നിലാണ്
പഞ്ചാബില്‍ കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പിന്നിലാണ്. അതേസമയം മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നി മുന്നിലാണ്. കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവും പിന്നിലാണ്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് 39 ഇടത്താണ് ലീഡ് ചെയ്യുന്നത്. 48 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിക്ക് ഇവിടെ അഞ്ചു സീറ്റുകളില്‍ മാത്രമാണ് ലീഡ്. ശിരോമണി അകാലിദള്‍ 19 സീറ്റുകളിലാണ് മുന്നേറുന്നത്. ഒരു സീറ്റില്‍ മറ്റുപാര്‍ട്ടികളും ലീഡ് ചെയ്യുന്നു.