< Back
India

India
'പോപ്പുലർ ഫ്രണ്ടുമായി ബജ്രംഗ്ദളിനെ താരതമ്യം ചെയ്തു'; മാനനഷ്ടകേസിൽ ഖാർഗെയ്ക്ക് നോട്ടീസ്
|15 May 2023 12:10 PM IST
കർണാടക പ്രകടന പത്രികയിൽ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു
ന്യൂഡൽഹി: മാനനഷ്ടകേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ്. പോപ്പുലർ ഫ്രണ്ടുമായി ബജ്രംഗ്ദളിനെ താരതമ്യം ചെയ്തിനെതിരെയാണ് ഹരജി.
കർണാടക പ്രകടന പത്രികയിൽ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ സംഗരൂർ കോടതിയാണ് നോട്ടീസ് അയച്ചത്. 100 കോടിരൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഖാർഗെ ജൂലൈ 10 ന് ഹാജരാകണമെന്നു കോടതി അറിയിച്ചു.ഹിന്ദു സുരക്ഷാ പരിഷദ് സ്ഥാപകൻ ഹിതേഷ് ഭരദ്വാജ് ആണ് ഹരജി നൽകിയത് .
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം തുടരുമെന്നും ബജ്രംഗ്ദളിനെയും നിരോധിക്കുമെന്നായിരുന്നു കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റ പ്രകടനപത്രികയിലുണ്ടായിരുന്നത്.
