< Back
India
ലുധിയാന കോടതിയിലെ സ്ഫോടനം; ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി
India

ലുധിയാന കോടതിയിലെ സ്ഫോടനം; ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി

Web Desk
|
25 Dec 2021 1:08 PM IST

24 മണിക്കൂറിനുള്ളിൽ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് ഡി.ജി.പി

ലുധിയാന കോടതിയില്‍ ഉണ്ടായ സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി. 24 മണിക്കൂറിനുള്ളിൽ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് ഡി.ജി.പി സിദ്ധാര്‍ഥ് ചതോപാദ്യായ അറിയിച്ചു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗഗൻദീപ് സിങാണ് ബോംബ് കോടതിയിലെത്തിച്ചത്.മയക്കുമരുന്ന് ഇടപാടിന്റെ പേരിൽ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.2019 ൽ ജയിലിലായ ഇയാൾ രണ്ട് മാസം മുൻപാണ് ജയിൽ മോചിതനായതെന്നും ഡിജിപി പറഞ്ഞു.വ്യാഴാഴ്ചയാണ് പഞ്ചാബിലെ ലുഥിയാന കോടതിയില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു.

Similar Posts