< Back
India
Punjab Policeman Suspended, Taking Off Clothes and Exposing Private Parts, Drunk On Duty
India

ഡ്യൂട്ടിക്കിടെ മദ്യലഹരിയിൽ പാന്റഴിച്ച് സ്വകാര്യഭാ​ഗങ്ങൾ പ്രദർശിപ്പിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ; സസ്പെൻഷൻ

Web Desk
|
5 Feb 2023 3:06 PM IST

ഇതിനിടെ അതുവഴി പോയവരെ തന്റെയടുത്തേക്ക് വിളിക്കുകയും ചെയ്തു.

ചണ്ഡ‍ീ​ഗഢ്: ഡ്യൂട്ടിക്കിടെ വസ്ത്രമഴിച്ച് സ്വകാര്യ ഭാ​ഗങ്ങൾ പ്രദർശിപ്പിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ. പഞ്ചാബിലെ അമൃത്‌സറിലാണ് സംഭവം. ഇവിടുത്തെ ഡെപ്യൂട്ടി കമ്മീഷണർ കോംപ്ലക്സിനു പുറത്ത് ഡ്യൂട്ടിയിൽ നിയോ​ഗിക്കപ്പെട്ട അസി. സബ് ഇൻസ്പെക്ടറാണ് പാന്റും അടിവസ്ത്രവും അഴിച്ച് സ്വകാര്യഭാ​ഗങ്ങൾ പ്രദർശിപ്പിച്ചത്.

സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. എ.എസ്.ഐ സുരീന്ദർ സിങ്ങാണ് ന​ഗ്നതാ പ്രദർശനം നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. മറ്റൊരാളുമായി സംസാരിച്ചുകൊണ്ടുനിൽക്കെ ഇയാൾ വസ്ത്രം അഴിക്കുകയും സ്വകാര്യ ഭാ​ഗങ്ങൾ പ്രദർശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അതുവഴി പോകുന്നവരെ തന്റെയടുത്തേക്ക് വിളിക്കുകയും ചെയ്തു.

സം​ഗതി കണ്ടതോടെ, ഓഫീസിനകത്തു നിന്നൊരു പൊലീസുകാരൻ എത്തി ഇയാളെ അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മറ്റു ചില പൊലീസുകാരെത്തി ഇയാളെ കോംപണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. ന​ഗ്നതാ പ്രദർശനം നടത്തിയ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തതായി അസി. കമ്മീഷണർ കമൽദിത് സിങ് ഔലാഖ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

"ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിനു പുറത്ത് ഡ്യൂട്ടിയിലായിരുന്നു എ.എസ്.ഐ സുരിന്ദർ സിങ്. മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നതായി കാണിച്ച് ചില മാധ്യമപ്രവർത്തകർ ചിത്രീകരിച്ച വീഡിയോ വൈറലായി. സംഭവത്തിൽ, അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാനുള്ള റിപ്പോർട്ട് ഞങ്ങൾ മേലുദ്യോ​ഗസ്ഥർക്ക് അയച്ചു. കൂടാതെ അദ്ദേഹത്തിനെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്"- എ.സി.പി വ്യക്തമാക്കി.


Similar Posts