< Back
India

Aman Dhaliwal
India
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു; പഞ്ചാബി നടൻ അമൻ ധലിവാളിന് ഗുരുതര പരിക്ക്
|16 March 2023 4:53 PM IST
ഇക് കുടി പഞ്ചാബ് ദി, അജ് ദേ രഞ്‌ജേ തുടങ്ങിയ പഞ്ചാബി സിനിമകളിലൂടെ പ്രശസ്തനായ താരമാണ് അമൻ ധലിവാൾ.
കാലിഫോർണിയ (യു.എസ്): പഞ്ചാബി നടൻ അമൻ ധലിവാളിനെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് ധലിവാളിന് നേരെ ആക്രമണമുണ്ടായത്. ശരീരത്തിൽ നിരവധി കുത്തുകളേറ്റ ധലിവാളിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ശരീരത്തിൽ കുത്തേറ്റ ഭാഗങ്ങളിൽ ബാന്റേജിട്ട ഫോട്ടോ ധലിവാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക് കുടി പഞ്ചാബ് ദി, അജ് ദേ രഞ്‌ജേ തുടങ്ങിയ പഞ്ചാബി സിനിമകളിലൂടെ പ്രശസ്തനായ താരമാണ് അമൻ ധലിവാൾ. ജോധാ അക്ബർ, ബിഗ് ബ്രദർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൻ അഭിനയിച്ചിട്ടുണ്ട്. ഇഷ്‌ക് കാ രംഗ് സഫേദ്, പോറസ്, വിഘ്‌നഹർത്ത ഗണേഷ് തുടങ്ങിയ ടി.വി ഷോകളുടെയും ഭാഗമായിരുന്നു ധലിവാൾ.