< Back
India

India
ചോദ്യപേപ്പര്‍ ചോര്‍ച്ച; രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മക്കള്‍ക്ക് ഇ.ഡി നോട്ടീസ്
|2 Nov 2023 3:28 PM IST
മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്റെ മകനെയും ഇഡി ചോദ്യം ചെയ്തിരുന്നു
ജയ്പൂർ: ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മക്കള്‍ക്ക് ഇ.ഡി നോട്ടീസ്. ഗോവിന്ദ് സിംഗ് ദോട്ടാസരയുടെ മക്കള്‍ക്കാണ് ഇഡി സമന്‍സ് അയച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയിലും ഓഫീസിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
അഭിലാഷ് ഡോട്ടാസരയോട് നവംബര്‍ 7നും അവിനാശ് ഡോട്ടാസരയോട് നവംബര്‍ 8നും ഹാജരാകാനാണ് നിര്‍ദേശം. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്റെ മകനെയും ഇഡി ചോദ്യം ചെയ്തിരുന്നു

