< Back
India
രാഹുൽ പ്രചാരണം നടത്തിയാൽ നേട്ടം ബി.ജെ.പി.ക്ക്  പരിഹാസവുമായി അസം മുഖ്യമന്ത്രി
India

"രാഹുൽ പ്രചാരണം നടത്തിയാൽ നേട്ടം ബി.ജെ.പി.ക്ക്" പരിഹാസവുമായി അസം മുഖ്യമന്ത്രി

Web Desk
|
3 April 2024 9:01 PM IST

പ്രചാരണം നടത്താൻ രാഹുൽഗാന്ധി വരണമെന്ന് ബി.ജെ.പി മുഖ്യമന്ത്രി

അസം: നാമനിർദേശപത്രികാ സമർപ്പണത്തിന് പിന്നാലെ രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധി അസമിൽ പ്രചാരണത്തിന് വരണം, അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ശർമ്മ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കരിംഗഞ്ച് മണ്ഡലത്തിൽ നടന്ന മഹാറാലിക്കിടെയാണ് ശർമ്മ രാഹുലിനെ പരിഹസിച്ച് സംസാരിച്ചത്.

'കഴിഞ്ഞ തവണ രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നപ്പോൾ കോൺഗ്രസ് നേതാക്കളായ കമലാഖ്യയും കാമിനിയും ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇത്തവണ രാഹുൽഗാന്ധി വന്നാൽ നൂറുകണക്കിന് പ്രവർത്തകർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരും, ഇത് ഞങ്ങളുടെ പണി കുറയ്ക്കും'- എന്നായിരുന്നു ശർമ്മയുടെ പ്രസ്താവന.

ഇന്നാണ് രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർഥി പത്രിക സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, വി.ഡി.സതീശൻ തുടങ്ങിയ നേതാക്കളോടൊപ്പമെത്തിയാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. കൽപ്പറ്റയിൽ റോഡ് ഷോ നടത്തിയ ശേഷമായിരുന്നു പത്രികാസമർപ്പണം. റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. പത്രികാസമർപ്പണത്തിന് ശേഷം രാഹുൽ മരവയൽ കോളനിയിൽ പ്രചാരണം നടത്തി. പതിമൂന്ന് വീടുകൾ സന്ദർശിച്ചു.

Similar Posts