< Back
India

India
രക്ഷാപ്രവർത്തനം ഔദാര്യമല്ല, കേന്ദ്രത്തിന്റെ കടമ; വിദ്യാർഥിനിയുടെ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി
|3 March 2022 8:45 PM IST
മറ്റൊരു രാജ്യത്തേക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ അതിർത്തി കടന്നെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനെ എങ്ങനെ രക്ഷാദൗത്യമെന്ന് പറയുമെന്നാണ് ചില വിദ്യാർഥികൾ ചോദിക്കുന്നത്.
റഷ്യൻ ആക്രമണം നടക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നും രാഹുൽ ഗാന്ധി. രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചയെ വിമർശിക്കുന്ന വിദ്യാർഥികളുടെ വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ വിമർശനം.
മറ്റൊരു രാജ്യത്തേക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ അതിർത്തി കടന്നെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനെ എങ്ങനെ രക്ഷാദൗത്യമെന്ന് പറയുമെന്നാണ് ചില വിദ്യാർഥികൾ ചോദിക്കുന്നത്.
നേരത്തെയും രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചതായി രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. എത്രപേർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാർഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.