< Back
India
എട്ടുകൊല്ലം കൊണ്ട് കാലിക്കൊട്ട; മോദിക്കാലത്തെ വിലക്കയറ്റം തുറന്നു കാട്ടി രാഹുൽഗാന്ധി
India

'എട്ടുകൊല്ലം കൊണ്ട് കാലിക്കൊട്ട'; മോദിക്കാലത്തെ വിലക്കയറ്റം തുറന്നു കാട്ടി രാഹുൽഗാന്ധി

Web Desk
|
21 April 2022 4:57 PM IST

തൊഴിലില്ലായ്മ പകർച്ചവ്യാധി പോലെ പടർന്നുവെന്നും വിവിധ രംഗങ്ങളിൽ വരുമാനം കുറഞ്ഞുവെന്നും രാഹുൽ

2014 മുതൽ 2022 വരെയായി നിത്യോപയോഗ വസ്തുക്കൾക്കുണ്ടായ വിലക്കയറ്റം തുറന്നു കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവിധ ഉത്പന്നങ്ങളുടെ വിലവർധനവിന്റെ ശതമാനമടക്കം ഫേസ്ബുക്കിലാണ് രാഹുലിന്റെ പ്രതികരണം. പാൽ-39.7, ഗോതമ്പ്-27.1, അരി -21.3, ഉള്ളി-67.8, ഉരുളക്കിഴങ്ങ്-23.7, തക്കാളി-37.5, കടുകെണ്ണ-95.7, ശുദ്ധീകരിച്ച ഓയിൽ-89.4, പരിപ്പ്-47.8 എന്നിങ്ങനെയാണ് വിലവർധനവിന്റെ ശതമാനക്കണക്ക് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.


തൊഴിലില്ലായ്മ പകർച്ചവ്യാധി പോലെ പടർന്നുവെന്നും വിവിധ രംഗങ്ങളിൽ വരുമാനം കുറഞ്ഞുവെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ വീടുകളിൽ നിത്യവൃത്തി ദുഷ്‌കരമായിരിക്കെ മോദി സർക്കാർ ഇക്കാര്യം അവഗണിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഈ സർക്കാറിനെ തെരഞ്ഞെടുത്തിന്റെ വില ജനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. 2014 മേയ് 26 നാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

2014 ന് സമാനമായി മൃഗീയ ഭൂരിപക്ഷത്തോടെ എൻ.ഡി.എ 2019ലും ഭരണത്തിൽ വരികയായിരുന്നു. ബി.ജെ.പി മാത്രം കേവല ഭൂരിപക്ഷത്തിനു വേണ്ടതിലും അധികം സീറ്റ് നേടിയിരുന്നു.

Rahul Gandhi exposes Modi-era inflation

Similar Posts