< Back
Kerala

Kerala
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും
|18 Feb 2024 7:00 AM IST
ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് തിരിച്ചത്.
വയനാട്: വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിയാണ് വയനാട് എംപിയായ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് തിരിച്ചത്. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ റോഡ് മാർഗം വയനാട്ടിലെത്തും. വന്യജീവി അക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോൾ ഉൾപ്പെടെയുള്ളവരുടെ വീടുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും.
വന്യജീവി ആക്രമണം നിയന്ത്രിക്കാനുള്ള അടിയന്തര തയ്യാറെടുപ്പ് സംബന്ധിച്ച് ജില്ലാ കലക്ടറുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും. ഉച്ചവരെ ജില്ലയിൽ ചെലവഴിച്ച ശേഷം ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാനായി രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് മടങ്ങും.