< Back
India

India
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തെരഞ്ഞെടുത്ത് ഇൻഡ്യാ സഖ്യം
|25 Jun 2024 9:33 PM IST
സ്പീക്കർ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഇൻഡ്യാ മുന്നണി അറിയിച്ചു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. ഇൻഡ്യാ മുന്നണിയുടെ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് പ്രോടെം സ്പീക്കർക്ക് നൽകി. സ്പീക്കർ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഇൻഡ്യാ സഖ്യം അറിയിച്ചു.
പതിനെട്ടാം ലോക്സഭാംഗമായി രാഹുൽ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. റായ്ബറേലി എംപിയായാണ് രാഹുൽ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചൊല്ലാനായി വിളിച്ച വേളയിൽ ഡസ്‌കിൽ കൈയടിച്ച് ആഘോഷത്തോടെയാണ് പ്രതിപക്ഷം രാഹുലിനെ വരവേറ്റത്. ഭരണഘടന വലതു കൈയിൽ ഉയർത്തിപ്പിടിച്ചാണ് രാഹുൽ സത്യവാചകം ചൊല്ലിയത്.