< Back
India
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പുതിയ കേസ്
India

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പുതിയ കേസ്

Web Desk
|
30 Nov 2025 9:48 AM IST

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശപ്രകാരം ഒക്ടോബര്‍ മൂന്നിനാണ് കേസെടുത്തത്.

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തു . ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് ഫയൽ ചെയ്തത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശപ്രകാരം ഒക്ടോബര്‍ മൂന്നിനാണ് കേസെടുത്തത്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ചാണ് കേസ്.

രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമൊപ്പം മറ്റ് മൂന്നുപേര്‍ക്കും മൂന്ന് കമ്പനികള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മേധാവി സാം പിത്രോദ, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍, ഡോട്ടക്‌സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

നാഷണൽ ഹെറാള്‍ഡ് കേസില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിധി പറയുന്നത് ഡിസംബര്‍ 16-ലേക്ക് മാറ്റിയിരുന്നു. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വിധി പറയുക. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്.

Similar Posts