< Back
India
rahul gandhi

രാഹുല്‍ ഗാന്ധി

India

യോഗ്യനായി രാഹുല്‍ ഇന്ന് വയനാട്ടില്‍

Web Desk
|
12 Aug 2023 6:54 AM IST

വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും

വയനാട്: അയോഗ്യത മാറി എം.പി സ്ഥാനം തിരികെ ലഭിച്ച രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലേക്ക് എത്തുന്നു. ഇന്ന് വൈകിട്ട് 3.30ന് കല്‍പ്പറ്റയിൽ എത്തുന്ന രാഹുലിന് പൗരസ്വീകരണം നൽകും. കൽപ്പറ്റയിൽ നടക്കുന്ന പൊതുപരിപാടിയിൽ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.

കഴിഞ്ഞ ദിവസം രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരുന്നു. മോദിയുടെ പാര്‍ലമെന്‍റ് പ്രസംഗത്തെ രാഹുല്‍ വിമര്‍ശിച്ചു. '' പ്രധാനമന്ത്രി രണ്ട് മണിക്കൂർ 13 മിനിറ്റ് സംസാരിച്ചു. അതിൻ്റെ അവസാന രണ്ട് മിനിറ്റാണ് മണിപ്പൂരിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. മണിപ്പൂരിൽ കുട്ടികൾ മരിക്കുന്നു സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു എന്നാൽ ഇതെല്ലാം പറയുമ്പോൾ പ്രധാനമന്ത്രി പാർലമെന്‍റിൽ തമാശ പറഞ്ഞ് രസിക്കുകയാണ് '' എന്നാണ് രാഹുല്‍ പറഞ്ഞത്.

Similar Posts