< Back
India

India
'ജയ്ഹിന്ദ്, ജയ് സംവിധാൻ'; സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ ഗാന്ധി
|25 Jun 2024 4:32 PM IST
ഭരണഘടന ഉയർത്തിപ്പിടിച്ചാണ് രാഹുൽ സത്യപ്രതിജ്ഞ ചെയ്തത്
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭാംഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ച് ജയ് വിളിച്ചായിരുന്നു രാഹുൽ സത്യപ്രതിജ്ഞ ചെയ്തത്. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചിരുന്നു. റായ്ബറേലി എംപിയായാണ് സത്യപ്രതിജ്ഞ.
പേര് വിളിച്ചപ്പോൾ തന്നെ വൻ കരഘോഷങ്ങളുമായാണ് രാഹുലിനെ ഇൻഡ്യാ മുന്നണി നേതാക്കൾ വരവേറ്റത്. ഭാരത് ജോഡോ മുദ്രാവാക്യങ്ങളുമായാണ് എംപിമാർ രാഹുലിനെ സ്വീകരിച്ചത്.
അമേഠി എംപി കിശോരിലാൽ ശർമയാണ് രാഹുലിന് ശേഷം സത്യപ്രതിജ്ഞ ചെയ്തത്. ഉത്തർപ്രദേശിലെ എംപിമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.