< Back
India
‘ബിജെപിക്ക് വേണ്ടി പ്രവർത്തിക്കരുത്’; ഗുജറാത്തിൽ കോൺഗ്രസ് നേതാക്കൾക്ക് താക്കീതുമായി രാഹുൽ ഗാന്ധി
India

‘ബിജെപിക്ക് വേണ്ടി പ്രവർത്തിക്കരുത്’; ഗുജറാത്തിൽ കോൺഗ്രസ് നേതാക്കൾക്ക് താക്കീതുമായി രാഹുൽ ഗാന്ധി

Web Desk
|
8 March 2025 2:36 PM IST

‘ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും’

ജയ്പുർ: ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്ക്‌ ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽനിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ല. ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കുമെന്നും എങ്കിൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസിൽ വിശ്വസിക്കൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. കഴിഞ്ഞദിവസങ്ങളിലായി രാഹുൽ ഗാന്ധി ഗുജറാത്തിലുണ്ട്. ജനങ്ങളുമായും നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടർന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ നേതാക്കൾക്ക് താക്കീത് നൽകിയത്.

‘ഗുജറാത്തിലെ കോൺഗ്രസിൽ രണ്ടുതരത്തിലുള്ള നേതാക്കളുണ്ട്. ഇതിൽ ഒരുകൂട്ടർ കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവരാണ്. മറ്റൊരു വിഭാഗം കോൺഗ്രസിനുള്ളിൽനിന്നുകൊണ്ട് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരും. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും’ -രാഹുൽ വ്യക്തമാക്കി.

Similar Posts