< Back
India
2024ൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകും: കമൽ നാഥ്
India

2024ൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകും: കമൽ നാഥ്

Web Desk
|
31 Dec 2022 8:30 AM IST

പാർട്ടിയെ ഒറ്റിക്കൊടുക്കുകയും പാർട്ടി പ്രവർത്തകരുടെ വിശ്വാസം തകർക്കുകയും ചെയ്തവർക്ക് സംഘടനയിൽ സ്ഥാനമില്ലെന്നും കമൽനാഥ് വ്യക്തമാക്കി.

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ്. രാജ്യവ്യാപകമായി ഭാരത് ജോഡോ യാത്ര നയിച്ചതിന് രാഹുൽ ഗാന്ധിയെ കമൽനാഥ് അഭിനന്ദിച്ചു. രാഹുൽ നടത്തുന്നത് അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയമല്ലെന്നും രാജ്യത്തെ സാധാരണ ജനങ്ങൾക്ക് വേണ്ടിയാണെന്നും പി.ടി.ഐക്ക് നൽകിയ ഇ മെയിൽ ഇന്റർവ്യൂവിൽ കമൽനാഥ് പറഞ്ഞു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖം മാത്രമായിരിക്കില്ല, പ്രധാനമന്ത്രി സ്ഥാനാർഥി കൂടി ആയിരിക്കും. ലോക ചരിത്രത്തിൽ ഒരാളും ഇത്ര വലിയ പദയാത്ര നയിച്ചിട്ടില്ല. ഗാന്ധി കുടുംബമല്ലാതെ മറ്റൊരു കുടുംബവും രാജ്യത്തിനായി ഇത്രയധികം ത്യാഗങ്ങൾ സഹിച്ചിട്ടില്ലെന്നും കമൽനാഥ് പറഞ്ഞു.

പാർട്ടിയെ ഒറ്റിക്കൊടുക്കുകയും പാർട്ടി പ്രവർത്തകരുടെ വിശ്വാസം തകർക്കുകയും ചെയ്തവർക്ക് സംഘടനയിൽ സ്ഥാനമില്ലെന്നും കമൽനാഥ് വ്യക്തമാക്കി. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

Similar Posts