< Back
India
രാഹുൽ ഗാന്ധിയുടെ സിപിഎം വിമർശനം: പരാമർശം ശരിയായില്ലെന്ന് എം.എ ബേബി
India

രാഹുൽ ഗാന്ധിയുടെ സിപിഎം വിമർശനം: പരാമർശം ശരിയായില്ലെന്ന് എം.എ ബേബി

Web Desk
|
18 July 2025 9:39 PM IST

തേവലക്കരയിലെ വിദ്യാർഥിയുടെ മരണത്തിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി എടുക്കണമെന്ന് എം.എ ബേബി പറഞ്ഞു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ സിപിഎം വിമർശനം ശരിയായില്ലെന്ന് എം.എ ബേബി. ഇൻഡ്യാ മുന്നണിയുടെ ഭാഗമായ പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ പറയണമായിരുന്നോ എന്നത് കോൺഗ്രസും രാഹുലും ആലോചിക്കണമെന്ന് എം.എ ബേബി പറ‍ഞ്ഞു.

ഓരോന്നും പറയേണ്ട സമയത്താണ് പറയേണ്ടത്. എപ്പോൾ ആരെ വിമർശിക്കണം എന്നത് ഓരോ പാർട്ടിയുടെയും തീരുമാനമാണ്. വന്മരം വീഴുമ്പോൾ ചിലർ പലതും സംഭവിക്കും എന്നൊക്കെ പ്രസ്താവനകൾ നേരത്തെ ഉണ്ടായിരുന്നു. ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ ആലോചിക്കുന്നത് നല്ലതാമെന്നും എം.എ ബേബി വ്യക്താക്കി.

തേവലക്കരയിലെ വിദ്യാർഥിയുടെ മരണത്തിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി എടുക്കണമെന്നും എം.എ ബേബി പറഞ്ഞു. ഇത്തരത്തിൽ ഉള്ള ഒരു മരണവും ആരും ആഗ്രഹിക്കുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികാരികൾ എടുക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി തുടർ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts