< Back
India

India
വർക്ക് ഷോപ്പ് തൊഴിലാളികൾക്കൊപ്പം ചേർന്ന് രാഹുൽ ഗാന്ധി; ചിത്രങ്ങൾ പുറത്ത്
|28 Jun 2023 7:15 AM IST
സമുഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുൽ ഡൽഹിയിലെ വർക്ക്‌ഷോപ്പിൽ എത്തിയത്
ന്യൂഡൽഹി: ബൈക്ക് നന്നാക്കാൻ വർക്ക് ഷോപ്പ് തൊഴിലാളികൾക്കൊപ്പം ചേർന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രക്ക് പിന്നാലെ ആരംഭിച്ച സമുഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുൽ ഡൽഹിയിലെ വർക്ക്‌ഷോപ്പിൽ എത്തിയത്. തൊഴിലാളിക്കൾക്കൊപ്പം സമയം ചെലവഴിച്ച രാഹുൽ ജോലിക്കിടെ നേരിടുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു. രാഹുൽ ഗാന്ധി തന്നെയാണ് ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.
ഈ മാസം ആദ്യത്തിൽ രാഹുൽ ഗാന്ധി വാഷ്ംഗ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രക്കിൽ യാത്ര ചെയ്യുകയും അമേരിക്കയിലെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവറുമായി സംവദിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് ട്രക്ക് ഡ്രൈവർമാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ രാഹുൽ ഡൽഹിയിൽ നിന്ന് ചണ്ഡീഗഢിലേക്ക് ട്രക്ക് യാത്ര നടത്തിയിരുന്നു.