< Back
India
രാഹുല്‍ ഗാന്ധിയുടെ സിഖ് പരാമര്‍ശം: വാരണസി കോടതി ഉത്തരവിനെതിരെ രാഹുല്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും
India

രാഹുല്‍ ഗാന്ധിയുടെ സിഖ് പരാമര്‍ശം: വാരണസി കോടതി ഉത്തരവിനെതിരെ രാഹുല്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും

Web Desk
|
3 Sept 2025 6:33 AM IST

ഇന്ത്യയിലെ സാഹചര്യം സിഖുകാര്‍ക്ക് അനുയോജ്യമല്ലെന്ന് ആയിരുന്നു രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തിലെ വാരണസി കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

രാഹുല്‍ ഗാന്ധിക്കെതിരെ പരാതിക്കാരന്‍ നല്‍കിയ ഹരജി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയെങ്കിലും വാരണാസിയിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനെതിരെയാണ് രാഹുല്‍ഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. വാരണാസി കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതും എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം.

ഇന്ത്യയിലെ സാഹചര്യം സിഖുകാര്‍ക്ക് അനുയോജ്യമല്ലെന്ന് ആയിരുന്നു അമേരിക്കയിലെ പരിപാടിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം.

Related Tags :
Similar Posts