< Back
India

Rahul Gandhi
India
രാഹുൽ ഗാന്ധിയുടെ സുരക്ഷ; സി.ആർ.പി.എഫ് അവലോകന യോഗം ഇന്ന്
|28 March 2023 11:13 AM IST
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള നേതാവാണ് രാഹുൽ ഗാന്ധി.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ സുരക്ഷ അവലോകനം ചെയ്യുന്നതിനായി സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും. എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ ലോക്‌സഭാ ഹൗസിങ് കമ്മിറ്റി രാഹുലിനോട് ആവശ്യപ്പെട്ടു. അദ്ദേഹം പുതിയ വസതിയിലേക്ക് താമസം മാറുകയാണെങ്കിൽ സുരക്ഷ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം.
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള നേതാവാണ് രാഹുൽ ഗാന്ധി. നിലവിൽ രാഹുലിന്റെ സുരക്ഷ കുറയ്ക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നാണ് വിവരം. അതേസമയം അയോഗ്യനാക്കിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനാൽ ഔദ്യോഗിക വസതി ഒഴിയുന്നതിനെ കുറിച്ച് രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതൃത്വമോ നിലപാട് വ്യക്തമാക്കിയിട്ടില്ല.